ട്രെയിൻയാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസ്; ജില്ലാ ​ലോട്ടറി ഓഫീസർ അറസ്റ്റിൽ

ട്രെയിൻയാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ജില്ലാ ​ലോട്ടറി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ഓഫിസറും തിരുവനന്തപുരം ​സ്വദേശിയുമായ പി. ക്രിസ്റ്റഫറിനെയാണ്​​(55) ആലപ്പുഴ റെയിൽവേ പൊലീസ്​ അറസ്​റ്റ്​ ചെയ്തത്​.

ALSO READ: ഈരാറ്റുപേട്ടയിലെ വിവാദ റിപ്പോർട്ട് തിരുത്തി പൊലീസ്;മിനിസിവിൽ സ്റ്റേഷന് സ്ഥലം ഏറ്റെടുക്കുവാൻ സർക്കാർ നടപടി സ്വീകരിക്കും

തിങ്കളാഴ്ച രാവിലെയാണ്​​​​ കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം-കോഴിക്കോട്​ ​ജനശതാബ്​ദി എക്സ്​പ്രസിൽ അടുത്ത സീറ്റിലിരുന്ന്​ യാത്രചെയ്ത വിദേശവനിതയെയാണ്​ അപമാനിച്ചത്​.ഇവർ എറണാകുളത്ത്​ എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകി.തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ റെയിവേ സ്റ്റേഷൻ പരിധിയിലാണ്​ സംഭവം നടന്നതെന്ന്​ വ്യക്തമായി. വൈകിട്ട്​ ഓഫീസിലെത്തിയ റെയിൽവേ പൊലീസ്​ ഇയാളെ പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്​.

ALSO READ: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണം; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News