നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടും കൊറോണ രക്ഷക് പോളിസി നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി അജയ് ചന്ദ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് സമര്‍പ്പിച്ച പരാതിയില്‍ കമ്പനി 1. 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കോടതി ഉത്തരവിട്ടു.
2020 ആഗസ്റ്റിലാണ് പരാതിക്കാരന്‍ ഒരു വര്‍ഷം കാലാവധിയുള്ള പോളിസി എടുത്തത്. 2020 ഡിസംബര്‍ ഏഴിന് പരാതിക്കാരനെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് ആണെന്ന് കണ്ടെത്തുകയും 54 ,000 രൂപ ആശുപത്രിയില്‍ ചെലവാകുകയും ചെയ്തു.കോവിഡ് നിര്‍ണയിച്ച് 72 മണിക്കൂര്‍ തുടര്‍ച്ചയായി ആശുപത്രിയില്‍ കിടന്നാല്‍ ഒന്നര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കും എന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധന. ഈ നിബന്ധന പാലിച്ചിട്ടും പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് തുക നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ആശുപത്രിയില്‍ പോകാതെ തന്നെ വീട്ടില്‍ കിടന്ന് ചികിത്സ മതിയായിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന കാരണം പറഞ്ഞാണ് ഇന്‍ഷുറന്‍സ് കമ്പനി തുക നിരസിച്ചത്. ഇന്‍ഷുറന്‍സ് തുകയായ ഒന്നരലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5 ,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരനു വേണ്ടി ബൈജു കെ ചാക്കോ ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here