എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകട മരണങ്ങൾ കുറവ് ;ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല; മന്ത്രി ആന്റണി രാജു

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചു തീർത്തവർക്ക് മാത്രമേ ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകുകയുള്ളൂ. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള നിയമലംഘനങ്ങൾക്ക് പിഴ ഉള്ളവർ അടച്ചു തീർത്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

also read: അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും; ബ്രിജ് ഭൂഷനെതിരെ അന്വേഷണത്തിന് ഉത്തരവ്

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി . 2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ-ചലാൻ വഴി കിട്ടിയെന്നും മന്ത്രി വ്യക്തമാക്കി.

also read: മണിപ്പൂരിൽ കലാപകാരികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ; 17 പേർക്ക് പരുക്ക്

വിഐപികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി . എംഎൽഎ, എംപി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എഐ ക്യാമറ ബാധകമാണെന്നും മന്ത്രി പറഞ്ഞു. 19 എം എൽ എ മാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു
ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News