പഴം കഴിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; ഇനിയും കൂടുതലറിയാം

പോഷകങ്ങളുടെ കലവറയാണ് വാഴപ്പഴം. പൊട്ടാസിയം, കാല്‍സ്യം, മഗ്‌നീഷ്യം, ഫൈബര്‍, നിരവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതാണ് പലരുടെയും സംശയം.

ALSO READ ;ഭാരത് ജോഡോ ന്യായ് യാത്ര; മോദി മണിപ്പൂരില്‍ വരാത്തത് അപമാനകരമെന്ന് രാഹുല്‍ ഗാന്ധി

തണുപ്പുകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായതിനാല്‍ ദഹന പ്രക്രീയ തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് പഴം കഴിക്കുന്നത് നല്ലതാണ്. പഴത്തില്‍ അടങ്ങിയ ഫൈബര്‍ ദഹന പ്രക്രീയ എളുപ്പത്തിലാക്കും.

ALSO READ ;ജെ അലക്‌സാണ്ടര്‍ സ്മാരക അവാര്‍ഡ് എസ് പ്രദീപ്കുമാറിന്

മാത്രമല്ല ശീതകാലത്ത് എല്ലുകളുടെ ബലം മെച്ചപ്പെടുത്തുന്നതിന് പഴത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്‌നീഷ്യം സഹായിക്കും. അതുപോലെ തന്നെ ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. രാത്രി കിടക്കുന്നതിന് മുന്‍പ് പഴം കഴിച്ചാല്‍ പഴത്തിലെ പ്രകൃതിദത്ത പഞ്ചസാരയും മഗ്‌നീഷ്യവും കാരണം നല്ല ഉറക്കം ലഭിക്കുമെന്നും പറയുന്നു.

ALSO READ;കെജിഐഎംഒഎ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്; മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്

എന്നാല്‍ പഴം ശരീരത്തില്‍ കഫം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News