സാമ്പത്തിക പ്രതിസന്ധി: ഇന്റലിൽ കൂട്ടപ്പിരിച്ചുവിടൽ

INTEL

യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി എന്നിവയെ നേരിടാനാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

ഒറിഗോണിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുക. ഇവിടെ മാത്രം 1300 പേരെയാണ് കമ്പനി പിരിച്ചു വിടുന്നത്. അരിസോണയിൽ 385 പേർക്കും കാലിഫോർണിയയിൽ 319 പേർക്കും ടെക്‌സാസിൽ 251 പേർക്കും ജോലി നഷ്ടമാകും.പിരിച്ചുവിടലിന്റെ ഭാഗമായി ജീവനക്കാർക്ക് 60 ദിവസത്തെയോ നാലാഴ്ച്ചത്തെയോ നോട്ടീസ് നൽകുമെന്നാണ് വിവരം. അടുത്ത മാസം പതിനഞ്ച് മുതലാകും പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടക്കുക.

ALSO READ; ‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

പ്രവർത്തനച്ചെലവ് 10 ബില്യൺ ഡോളർ കുറയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, ലോകമെമ്പാടുമുള്ള 15,000ത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതാക്കാനുള്ള സിഇഒ പാറ്റ് ഗെൽസിംഗറിൻ്റെ ആശയവുമായി ഈ പിരിച്ചുവിടലിനെ ചേർത്തുകാണാവുന്നതാണ്. അതേസമയം ഇൻ്റൽ ജോലികൾ വെട്ടിക്കുറയ്ക്കുമ്പോൾ യുഎസിന് പുറത്ത് കമ്പനി പുതിയ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിൽ നേരിടുന്ന കാലതാമസം മറുവശത്ത് ചർച്ചയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration