സീമയുടെയും സച്ചിന്റെയും ‘പബ്‌ജി’ പ്രണയം; ഉത്തരംതേടി രഹസ്യാന്വേഷണ ഏജൻസികൾ

അടുത്തകാലത്തായി വാർത്തകളിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു പാകിസ്ഥാൻ സ്വദേശി സീമാ ഹൈദറിന്റെയും ഇന്ത്യക്കാരൻ സച്ചിന്റെയും അപൂർവ പ്രണയം. മൊബൈൽ ​ഗെയിമായ പബ്ജിയിലൂടെ വളർന്ന പ്രണയം സാക്ഷാത്കരിക്കുവാനാണ് 1500ലേറെ കിലോമീറ്ററുകൾ കടന്ന് നാലുകുട്ടികളുമായി ഭർത്താവിനെ ഉപേക്ഷിച്ച് പാകിസ്ഥാൻകാരിയായ സീമ ഇന്ത്യയിലെത്തിയത്.

മെയ് മാസത്തിലാണ് സീമ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരു മാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. സച്ചിനൊപ്പം ജീവിച്ചാൽ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നാണ് സീമ നൽകിയ മറുപടി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം. ദുബായ്, നേപ്പാൾ വഴിയായിരുന്നു സീമയുടെ ഇന്ത്യയിലേക്കുള്ള യാത്ര. ആവശ്യമായ രേഖകള്‍ കൂടാതെ രാജ്യത്തേക്ക് കടന്നു കയറിയതിന് സീമയേയും അതിന് ഒത്താശ ചെയ്തതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു.

എന്നാൽ, സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ രം​ഗത്തുവന്നിട്ടുണ്ട്. നിയമപരമായ തടസ്സങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദവിരുദ്ധ സംഘം സീമ, സച്ചിൻ, സച്ചിന്റെ വീട്ടുകാർ എന്നിവരെയും ചോദ്യം ചെയ്തു. 72 മണിക്കൂറിനുള്ളിൽ സീമയെയും കുട്ടികളെയും ഇന്ത്യയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാ​ഗം സമരവും നടത്തി.

ALSO READ: ഉമ്മൻ‌ചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ

അതേസമയം സീമയുടെ ഇന്ത്യൻ യാത്രക്ക് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിച്ചു. എന്നാൽ ഒളിച്ചോട്ടത്തിന് പ്രചോദനം പ്രണയം മാത്രമാണെന്ന് പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിനെ അറിയിച്ചുവെന്ന് റിപ്പോർട്ട്. സീമയെ തിരിച്ചയച്ചില്ലെങ്കിൽ മുംബൈ മോഡൽ ഭീകരാക്രമണം നടത്തുമെന്നാണ് പാകിസ്ഥാനിലെ തീവ്രവിഭാ​ഗം സംഘടനയുടെ ഭീഷണി.

ALSO READ: മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

അതേസമയം സീമയെ തിരിച്ച് അയക്കണമെന്ന് പാകിസ്ഥാനിലുള്ള ഭർത്താവ് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴും പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അത് എക്കാലവും തുടരുമെന്നുമാണ് ​സീമയുടെ ഭർത്താവ് പറഞ്ഞത്. ദയവായി തിരികെ വരൂ എന്നാണ് ​ഗുലാമിന്റെ അഭ്യർത്ഥന. നേരത്തെ, തന്‍റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ​ഗുലാം അഭ്യർത്ഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News