ഇന്ത്യ- കാനഡ തർക്കം; രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു

ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ നിർദ്ദേശം നൽകി.പലയിടത്തും അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.

ALSO READ:കൊല്ലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും തടി ലോറിയും കൂട്ടിയിച്ച് അപകടം

കാനഡയിലെ ഇന്ത്യൻ വംശജരുടെ സാഹചര്യവും വിലയിരുത്തി.കാനഡയിൽ ചില ക്ഷേത്രങ്ങൾക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയർന്നു. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും.

ALSO READ:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

അതേ സമയം,കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു.നിജ്ജാറിന്റെ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News