മണിപ്പൂരില്‍ കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി രഹസ്യന്വേഷണ ബ്യൂറോയുടെ നേതൃത്വത്തില്‍ ചര്‍ച്ച

മണിപ്പൂരില്‍ കലാപം മൂന്ന് മാസം പിന്നിടാനിരിക്കെ പ്രതിപക്ഷ സഖ്യം പാര്‍ലമെന്‍റില്‍ വലിയ വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നു. സഭയില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേ തീരു എന്ന പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായ ഉറച്ച സ്വരം മോദി ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. അതിനിടെ മണിപ്പൂരിലെ കുക്കി – മെയ്തെയ് വിഭാഗങ്ങളുമായി രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.

ALSO READ: ആദ്യ കപ്പല്‍ സെപ്തംബര്‍ 24 ന് ;വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്താൻ ഷിപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിക്കും;മന്ത്രി അഹമ്മദ് ദേവർകോവിൽ

രഹസ്യന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് നീക്കങ്ങള്‍ നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാർ നിലപാട് ഇരു വിഭാഗത്തേയും ഇതിനോടകം  അറിയിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിനെതിരായ  അവിശ്വാസ പ്രമേയം
ചർച്ചയ്ക്ക് എടുക്കുന്നത് ദില്ലി ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിച്ച ശേഷമെന്ന് കേന്ദ്രം. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും നിലപാടെടുത്തു.

ALSO READ: ‘മണിപ്പൂരിനെ രക്ഷിക്കുക’; ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനകീയ കൂട്ടായ്മ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News