ലോകം ഇന്ന് എല്ലാവരുടെയും വിരല്‍ തുമ്പിലാണ്. ഓരോ കണ്ടുപിടിത്തങ്ങളും അത്ഭുതങ്ങളാണെന്ന് പറയാതെ വയ്യ. ഇപ്പോള്‍ ഇതുപോലെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കണ്ടുപിടിത്തത്തിന്റെ വാര്‍ത്ത ജപ്പാനില്‍ നിന്നും വരുന്നത്. കറങ്ങുന്ന കസേരയും വീലുള്ള ഓഫീസ് കസേരകളുള്‍പ്പെടെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതുപോലെ കറങ്ങുന്ന സ്വയം നീങ്ങുന്ന ഒരു കസേരയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും താരം. ജപ്പാനിലെ നിസാന്‍ ടീമാണ് ഈ ആശയത്തിന് പിന്നില്‍. ഈ കസേര എവിടെയിരുന്നാലും ഒറ്റ കൈയടിയില്‍ കസേരയ്ക്കായുള്ള കൃത്യ സ്ഥാനത്ത് കറങ്ങിതിരിഞ്ഞ് വരും. നിസാന്‍ ടീം എക്‌സില്‍ പങ്കുവച്ച വീഡിയോ 18ലക്ഷത്തോളം പേരാണ് കണ്ടത്.
ALSO READ: നയന്‍സ് ദേഷ്യക്കാരി; സൂപ്പര്‍താരത്തിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ
360 ഡിഗ്രിയില്‍ തിരിയാന്‍ കഴിയുന്ന ഈ കസേരയില്‍ റോളര്‍ മെക്കാനിസമാണുള്ളത്. ഒരു മുറിയിലെ മുഴുവന്‍ കാഴ്ചയും സീലിംഗ് ക്യാമറകള്‍ പകര്‍ത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ കസേരയുടെ നിലവിലെ സ്ഥാനവും അതിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ആവശ്യമായ വഴികളും വയര്‍ലെസ് ആയി പകര്‍ത്തുകയും കസേരയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും.
ഈ കസേരയുടെ നിര്‍മാണത്തിന് കാരണമായ സാഹചര്യവും നിസാന്‍ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മീറ്റിംഗ് നടന്ന മുറിയില്‍ കസേരകള്‍ സ്ഥാനം തെറ്റിയാകും കിടക്കുക. മീറ്റിംഗ് കൂടിയവര്‍ ഒരിക്കലും കസേരകള്‍ യഥാസ്ഥാനത്ത് പിടിച്ചിടണമെന്നില്ല. വേറൊരാള്‍ പിന്നീട് വന്ന് വേണം ആ ജോലി ചെയ്യാന്‍. ഈ പ്രശ്‌നം പരിഹരിക്കാനാണ് നിസാന്‍ പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.. ഇന്റലിജന്റ് പാര്‍ക്കിംഗ് കസേര 2016ലാണ് ആദ്യം നിസാന്‍ അവതരിപ്പിച്ചത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അവരുടെ ഇന്റലിജന്റ് പാര്‍ക്ക് അസിസ്റ്റ് സാങ്കേതികവിദ്യയില്‍ നിന്നാണ് ഈ ആശയത്തിനുള്ള പ്രചോദനം ലഭിച്ചത്. ഈ ആശയത്തിലൂടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ കസേരകളും യഥാസ്ഥാനത്ത് പാര്‍ക്ക് ചെയ്യാം.
ALSO READ: വേള്‍ഡ് കപ്പല്ല, വേള്‍ഡ് ‘ടെറര്‍’കപ്പ്; വിദ്വേഷ പ്രചരണത്തിലൂടെ ഭീഷണിയുമായി പന്നു
When Nissan made self parking office chairs just for their own offices pic.twitter.com/QieWjOCAAl
— Historic Vids (@historyinmemes) November 16, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here