സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. നാളെയുടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ അതിതീവ്രമഴയ്ക്ക് നേരിയ ആശ്വാസം നൽകിയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. 25 വരെ മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.

Also Read: ‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരും. തീവ്രമായ സാധ്യത ഇല്ലെങ്കിൽ കൂടിയും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തരസാഹചര്യം വന്നാൽ മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങലിലേക്കുള്ള യാത്ര വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ രാത്രി യാത്ര നടത്തരുതെന്നും നിർദ്ദേശമുണ്ട്. ഇനി ഒരു അറിയിപ്പ് വരുന്നതുവരെ മത്സ്യബന്ധന വിലക്കും തുടരും.

Also Read: മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം: സിപിഐ(എം)

നിലവിൽ തെക്കൻ തമിഴ്നാട് തീരങ്ങളിൽ രണ്ട് ചക്രവാദ ചുഴിയും തെക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാർട്ടിയും നിലനിൽക്കുന്നുണ്ട്. നാളെയുടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. മെയ് 31 കേരളത്തിൽ കാലവർഷം എത്തനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News