സീരി എയില്‍ ലാസിയോയ്‌ക്കെതിരെ ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാന്‍ ആറാടി. ഏകപക്ഷീയമായ ആറ് ഗോളിനാണ് മിലാന്റെ ജയം. ലാസിയോയുടെ തട്ടകത്തിലായിരുന്നു മത്സരം.
Read Also: ഓള്‍റൗണ്ട് പ്രകടനവുമായി സാന്റ്‌നര്‍; മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം കൊത്തിപ്പറന്ന് കിവികള്‍
ഹാന്‍ഡ് ബോളിനുള്ള പെനാല്‍റ്റി നേടി 41-ാം മിനിറ്റില്‍ ഹകന്‍ കാല്‍ഹാനോഗ്ലു ആണ് ഗോള്‍വേട്ട തുടങ്ങിയത്. ഇടവേളയ്ക്ക് മുമ്പ് ഫെഡറിക്കോ ഡിമാര്‍ക്കോ ഒരു വോളിയിലൂടെ ലീഡ് ഇരട്ടിയാക്കി. ആറ് മിനിറ്റിന് ശേഷം നിക്കോളോ ബരെല്ല 3-0 എന്ന സ്‌കോറില്‍ എത്തിച്ചു. രണ്ട് മിനിറ്റിന് ശേഷം ഡെന്‍സല്‍ ഡംഫ്രീസും കാര്‍ലോസ് അഗസ്റ്റോയും മാര്‍ക്കസ് തുറമും വലകുലുക്കി.
Read Also: യമാലിന് പരുക്ക്, ബാഴ്‌സക്ക് തിരിച്ചടി; നിര്‍ണായക മത്സരങ്ങള്‍ നഷ്ടമാകും
15 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്താണ്. ഒരു കളി കൈയിലിരിക്കെ അറ്റലാന്റയുമായി മൂന്ന് പോയിന്റ് പിന്നിലാണ്. 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലാസിയോ. ആദ്യ 30 മിനിറ്റില്‍ ലാസിയോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here