നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. നിലവിൽ ഇത്തരത്തിൽ നാല് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച വാഹനങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെയാണോ പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പിഴ ഈടാക്കുന്നത്. മാത്രമല്ല വാഹനങ്ങളെ തടഞ്ഞു നിർത്തി പിഴ ഈടാക്കില്ല.

also read :നടുക്കുന്ന ശബ്ദം, റഷ്യന്‍ തലസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം, നുകോവോ രാജ്യാന്തര വിമാനത്താവളം അടച്ചു, വീഡിയോ

ഓരോ വിഭാഗങ്ങളിൽപ്പെട്ട റോഡുകളിൽ നിർണയിച്ചിരിക്കുന്ന വേഗ പരിമിതി അനുസരിച്ചാണ് പിഴയീടാക്കുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിച്ച് ശേഷം വേഗപരിധി കടന്ന വാഹനങ്ങളുടെ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും, തുടർന്ന് ഇവിടെനിന്ന് അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനദൃശ്യങ്ങള്‍ കൈമാറും. ശേഷം അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ്നി പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലമെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും പിന്നീട് അമിതവേഗത്തിൽ പോകുന്നവരെ കണ്ടെത്തുകയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ലക്ഷ്യം.

also read :കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയ ബാധിച്ചിരിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News