എന്തിനാ ഇത്ര പഴക്കുലകൾ ഇവിടെ ആനയുണ്ടോ? അടുക്കളയിലെത്തി മമ്മൂട്ടി; കുറിപ്പ്

Mammootty

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ പറ്റി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പങ്കുവച്ച കുറിപ്പ് സാമഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. പ്രമുഖ നിർമാതാവായ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലേക്ക് പോകവെയാണ് മമ്മൂട്ടിയും ഭാര്യയും സുഹൃത്തായ ശ്രീരാമന്‍റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ മമ്മൂട്ടി അടുക്കളിയിൽ കെട്ടിതൂക്കിയിരിക്കുന്ന വാഴക്കുലകള്‍ കണ്ട മമ്മൂട്ടി ശ്രീരാമന്‍റെ ഭാര്യയോട് ചോദിച്ച ചോദ്യത്തിൽ നിന്നാണ് രസകരമായ സംഭാഷണം ആരംഭിക്കുന്നത്. ആ നുറുങ് തമാശ സംഭാഷണമാണ് വി കെ ശ്രീരാമന്‍ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

Also Read: മോളിവുഡ് കീഴടക്കാൻ തെന്നിന്ത്യൻ താര റാണി എത്തുന്നു; ജന്മദിനത്തിൽ ക്യാരക്റ്റർ വീഡിയോ പുറത്തു വിട്ട് കത്തനാർ ടീം

കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
“നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?”
” . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും… ചെലേപ്പൊ പയറുപ്പേരീം “
“പിന്നെ… ?😠 “
“പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ”
“പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?”
“മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂൻ്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും.”
“ആരാ ഈ പഴുന്നാൻ മാത്തു?”
ചോദ്യം എന്നോടായിരുന്നു.
“പഴുന്നാൻ മാത്തൂൻ്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്.”
“അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ “
അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.

സിനിമയിലും ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളുമാണ് മമ്മൂട്ടിയും വി കെ ശ്രീരാമനും. ഇതിനുമുന്‍പും മമ്മൂട്ടിയെ കുറിച്ചുളള രസകരമായ കുറിപ്പ് ശ്രീരാമന്‍ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News