സംസ്ഥാനത്ത് ഇന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരും: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് ഇന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. വടകര മേമുണ്ടയിലെ വില്ല്യാപ്പള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട് സകല തട്ടിപ്പുകളും അവസാനിപ്പിക്കുന്ന ഒരു പോര്‍ട്ടലായിരിക്കും ഇന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടല്‍. 2023 ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തെ അഞ്ച് വില്ലേജ് ഓഫീസുകളില്‍ ഇന്റര്‍ ഗ്രേറ്റഡ് പോര്‍ട്ടര്‍ സംവിധാനം നിലവില്‍ വരും. എത്രയും വേഗത്തില്‍ തന്നെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലും ഈ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമിയെന്ന ലക്ഷ്യവുമായി പട്ടയമിഷന്‍ അടുത്ത മാസം ആരംഭിക്കുമെന്നും മെയ് മാസത്തില്‍ തൃശുരില്‍ നടക്കുന്ന പട്ടയമേളയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചിലവഴിച്ചാണ്വവ ടകര മേമുണ്ടയിലെ വില്ല്യാപ്പള്ളി വില്ലേജ് നിര്‍മ്മിച്ചത്.

1363 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ കാത്തിരിപ്പുകേന്ദ്രം, ഫ്രന്റ് ഓഫീസ്, വില്ലേജ് ഓഫീസര്‍ റും, ഓഫീസ്, റെക്കോര്‍ഡ് റൂം, ഡൈനിംഗ്, മീറ്റിംഗ് റും എന്നിവയും ജീവനക്കാര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേക ശൗചാലയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചടങ്ങില്‍ കുറ്റ്യാടി എം എല്‍ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News