രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്ഥാനിൽ ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. സെനറ്റര്‍ അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഈ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ സര്‍ക്കാരിനെ നയിക്കും.
also read:‘ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നു’ വെന്ന് നടൻ ബാല; ആകാംക്ഷയില്‍ ആരാധകർ
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നടക്കുന്നത്.
ഓഗസ്റ്റ് 9 ന് ആണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാര്‍ശ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണഘടനയനുസരിച്ച് 90 ദിവസത്തിനുള്ളില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കും.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് അല്‍വിക്ക് നിര്‍ദേശം അയച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് വെച്ച് രാജാ റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
also read: നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവ് 2023 വീയപുരം ചുണ്ടൻ
ആര്‍ട്ടിക്കിള്‍ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ആരിഫ് അല്‍വി അയച്ച കത്തില്‍ അറിയിച്ചിരുന്നു.നേരത്തെ, ഇടക്കാല പ്രധാനമന്ത്രിയുടെ പേര് ശനിയാഴ്ചയോടെ തീരുമാനിക്കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.ഓഗസ്റ്റ് 12-നകം ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ രാഷ്ട്രപതി തന്നോടും പ്രതിപക്ഷ നേതാവിനോടും നിര്‍ദ്ദേശിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here