എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷന്‍

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷന്‍ കോഴിക്കോട് കടലുണ്ടിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ.

ALSO READ:  വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ റിമ കല്ലിങ്കൽ പരാതി നൽകി

പോഷ് നിയമപ്രകാരം എല്ലാ തൊഴില്‍ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് എല്ലാ യൂണിറ്റിലും പ്രസ്തുത കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും പല യൂണിറ്റുകളിലും ഇത് രൂപീകരിച്ചിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനിതാ കമ്മിഷന്‍ ശക്തമായി ഇടപെടുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സ്ത്രീകള്‍ക്ക് ചൂഷണവും അതിക്രമവും നേരിടേണ്ടിവരുന്നു. ഇതിനു കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാടാണ്. ഐപിസി 498 എ പ്രകാരം സ്ത്രീകള്‍ക്ക് രാജ്യത്ത് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. അത് ഉണ്ടാകാത്തതിനാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമം കൊണ്ടുവന്നു. 2012ല്‍ ഡല്‍ഹിയില്‍ ഉണ്ടായ ക്രൂര പീഡന കേസിനു ശേഷമാണ് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ വന്നതും എല്ലാ വശങ്ങളും പഠിച്ചു പോഷ് നിയമം തയ്യാറാക്കിയത്. 10 വര്‍ഷം കഴിഞ്ഞിട്ടും ഈ നിയമം പൂര്‍ണതോതില്‍ നടപ്പിലാക്കാനായിട്ടില്ല എന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.

ALSO READ: കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി പുഴയില്‍ തെരച്ചില്‍

തീരദേശ മേഖലകളില്‍ ഗാര്‍ഹിക പീഡന നിരക്ക് കൂടുതലാണെന്നും അവര്‍ പറഞ്ഞു. തീരദേശ മേഖലയില്‍ ഉള്ളവര്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളുടെ പ്രയോജനം വനിതകള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വനിതാ കമ്മിഷന്‍. ഇക്കാര്യത്തില്‍ വനിത കമ്മിഷന്റെ സഹായം തേടാവുന്നതാണെന്നും അഡ്വ : പി സതീദേവി പറഞ്ഞു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഏകോപന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. അനുഷ അധ്യക്ഷയായി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, പ്രൊജക്റ്റ് ഓഫീസര്‍ എന്‍ ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍േദേശങ്ങള്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് നല്‍കും.

രാവിലെ കടലുണ്ടി തീരദേശ മേഖലയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി സതീദേവിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. കിടപ്പുരോഗികളും ഒറ്റപ്പെട്ട് താമസിക്കുന്നതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദര്‍ശിച്ചത്. അവരുടെ സുഖ വിവരങ്ങള്‍ ചോദിച്ചറിയുകയും ആവശ്യങ്ങള്‍ മനസിലാക്കുകയുമായിരുന്നു ലക്ഷ്യം.ക്യാമ്പിന്റെ രണ്ടാം ദിനമായ സെപ്റ്റംബര്‍ നാലിന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005 എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അനൂഷ അധ്യക്ഷയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk