ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്ത് യുഎഇ. സംഭവത്തിൽ 3 ബംഗ്ലാദേശ് പൗരന്മാർക് ജീവപര്യന്തം തടവിനും മറ്റ് 54 പേരെ ജയിലിൽ അടയ്കകാനും വിധിച്ചു ശിക്ഷാ കാലയളവിന് ശേഷം ഇവരെ നാടുകടത്തും.
ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ചയാണ് ഒരു സംഘം ബംഗ്ലാദേശി പ്രവാസികൾ യുഎഇയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പോലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ പിടികൂടിയിരുന്നു.തുടർന്ന് സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താനും അറസ്റ്റിലായവരെ അടിയന്തരമായി വിചാരണക്ക് കൈമാറാനും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു ഇത്തരം നടപടികൾ രാജ്യ സുരക്ഷക്കും പൊതു ഉത്തരവുകൾക്കും രാജ്യ താൽപര്യങ്ങൾക്കും ഭീഷണിയാണെന്ന് അറ്റോണി ജനറൽ കൗൺസിലർ ഡോ. ഹമദ് അൽ ശംസി പറഞ്ഞു. സംഭവത്തിൽ 3 ബംഗ്ലാദേശ് പൗരന്മാരെ ജീവപര്യന്തം തടവിനും മറ്റ് 54 പേരെ ജയിലിൽ അടയ്കകാനും ശിക്ഷ വിധിച്ചു.ഇതിൽ അമ്പത്തിമൂന്ന് പേർക്ക് 10വർഷവും ഒരാൾക്ക് 11 വർഷവും തടവ്ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലയളവിന് ശേഷം ഇവരെ നാടുകടത്തും.
ALSO READ: ‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here