പാലക്കാട് ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ നേതൃത്വം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍ സഹപ്രവര്‍ത്തകയായ നേതാവിനെതിരെ നടത്തിയ ജാതി അധിക്ഷേപവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ ഈ വിഷയത്തോട് പ്രതികരിക്കാതെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഒഴിഞ്ഞുമാറി.
പാലക്കാട് ബിജെപിയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ തെല്ലൊന്നുമല്ല പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ വലയ്ക്കുന്നത്. സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ ഭാര്യയും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കൂടിയായ പാര്‍ട്ടി നേതാവിനെതിരെ നടത്തിയ ജാതി അധിക്ഷേപവും വീണ്ടും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുകയാണ്. പ്രിയ അജയനെതിരെ മിനി കൃഷ്ണകുമാര്‍ ഫേസ്ബുക്കിലാണ് ജാതി അധിക്ഷേപം നടത്തിയത്. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായി.
ALSO READ:കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
കൂടാതെ മൂത്താന്‍തറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാണ്. കേസ് എന്‍ഐഎ സംഘമാണ് അന്വേഷിച്ചത്. കേസന്വേഷണം പ്രതികള്‍ക്ക് അനുകൂലമായെന്നാണ് ബിജെപിക്കുള്ളില്‍ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here