ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം; മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തി

ബി ജെ പിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ പാർട്ടിയിൽ മുഖ്യമന്ത്രിമാരും ഉന്നതനേതാക്കളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം, കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എന്നീ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

Also Read: കോട്ടയം വാകത്താനത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ കയ്യാങ്കളി

അതേസമയം യുപി ബി ജെ പി സംസ്ഥാന നേതൃത്തിലെ യോഗി വിരുദ്ധ വികാരവും ദേശീയ നേതൃത്വം ചർച്ച ചെയ്തു. യോഗി ആദിത്യനാഥ്‌, ജെ.പി നദ്ദ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കൾ സംസ്ഥാനത്തെ വിഷയങ്ങൾ ആരാഞ്ഞു.

ലോക്സഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം യോഗി ആദിത്യനാഥാണെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെ മൗര്യ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ മാറ്റണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങളും ചർച്ചയായതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News