കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ല്; കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പോര്

കെ എസ് യു  ക്യാമ്പിലെ കൂട്ടത്തല്ല് തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തര പോരിലേക്ക് കടക്കുന്നു. സസതീശ-സുധാകര ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് സൂചനകള്‍. സുധാകരന്റെ അനുയായികള്‍ക്കെതിരെ മാത്രം അച്ചടക്ക നടപടി എടുത്തതും കൂടുതല്‍ പ്രകോപനത്തിന് വഴിവെച്ചന്നാണ് വിവരം.

ALSO READ:വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ താപനില 50 ഡിഗ്രിയോടടുത്ത്

കെ എസ് യു  ക്യാമ്പിലെ കൂട്ടത്തല്ലില്‍ കെപിസിസി അധ്യക്ഷന്‍ അടിയന്തരമായി ഇടപെട്ടു. പൊടുന്നനെ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചു. പ്രാഥമിക റിപ്പോര്‍ട്ടും വാങ്ങി. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെ സുധാകരന്റെ നിലപാട്. ഇതില്‍ കടുത്ത അതൃപ്തനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടികളുടെ പ്രശ്നമാണെന്നും അവര്‍ വിഷയം പരിഹരിച്ചോളുമെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും സതീശന്‍ പ്രതികരിച്ചത് സുധാകരനെ ലക്ഷ്യമിട്ടാണ്.

ALSO READ:തൃശൂർ ചീരക്കുഴി ഡാമിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സതീശന്റെ പ്രതികരണത്തിന് പിന്നാലെ കെ എസ് യു  സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍എസ് യുവിന്റെ അച്ചടക്ക നടപടി വന്നു. നടപടി നേരിട്ട നാല് പേരില്‍ മൂന്നും പേരും സുധാകരപക്ഷ നേതാക്കള്‍. സുധാകരന്റെ അടുത്ത അനുയായി അനന്തകൃഷ്ണനെതിരെ മനഃപൂര്‍വം നടപടി എടുത്തുവെന്ന് സുധാകരന് പരാതിയും ലഭിച്ചു. സുധാകരന്‍ നിയമിച്ച മൂന്നംഗ കമ്മീഷന്റെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വരും മുമ്പാണ് അലോഷ്യസിന്റെ ഈ കടുംവെട്ട്. സുധാകരനെ ക്യാമ്പില്‍ ക്ഷണിക്കാത്തതും വി ഡി സതീശന്‍ ക്യാമ്പിന്റെ ഉദ്ഘാടകന്‍ ആയതും ചോദ്യം ചെയ്തതാണ് അനന്തകൃഷ്ണനെതിരെയുള്ള പ്രതികാര നടപടിക്ക് പിന്നില്‍. അതുകൊണ്ടുതന്നെ ഇതിനെതിരെ സുധാകര വിഭാഗം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News