കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി തലസ്ഥാനത്ത് തുടങ്ങി. സംസ്ഥാനത്ത് ലക്ഷം ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് നടപ്പിലാക്കുന്ന ‘ശുചിത്വോത്സവം’ ക്യാമ്പയിനിന്റെ സമാപനമാണ് ‘കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി’. മന്ത്രി വി ശിവൻകുട്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണം, പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്നിവ സംബന്ധിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുക, കുട്ടികളുടെ മനോഭാവത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനപ്രക്രിയയിലൂടെ വിജ്ഞാന സ്വാംശീകരണം സാധ്യമാക്കുക, മാലിന്യനിര്‍മാര്‍ജനത്തിന് ഉതകുന്ന ഫലപ്രദവും നവീനവുമായ ആശയങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാ കുട്ടികളുടെ ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
തങ്ങളുടെ പ്രദേശത്തെ വിവിധ മേഖലകളില്‍ ജനങ്ങളെ ബാധിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങള്‍ കണ്ടെത്തി അതില്‍ ഗവേഷണവും പഠനവും നടത്തി, തയ്യാറാക്കിയ എണ്‍പതോളം പ്രബന്ധങ്ങള്‍ കുട്ടികൾ ഉച്ചകോടിയില്‍ അവതരിപ്പിക്കും. കുടുംബശ്രീ ബാലസഭകളില്‍ നിന്നും തിരഞ്ഞെടുത്ത 750 -ഓളം കുട്ടികളാണ് ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്ളീനറി സെഷന്‍സ്, വേസ്റ്റ് മാനേജ്മെന്‍റുമായി ബന്ധപ്പെട്ട സമാന്തര സെഷന്‍സ്, അന്താരാഷ്ട്ര പ്രതിനിധികളുമായി സംവാദം, ഉച്ചകോടി പ്രഖ്യാപനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here