ഐഎഫ്എഫ്കെയിൽ ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ

28-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചിത്രമായി ഗുഡ്ബൈ ജൂലിയ. സുഡാനിയൻ ചലച്ചിത്രകാരൻ മുഹമ്മദ് കൊർദോഫാനിയാണ് സംവിധായകൻ. ഉദ്‌ഘാടന സമ്മേളനത്തിനു ശേഷം നിശാഗന്ധിയിൽ വെള്ളിയാഴ്‌ച വൈകിട്ട് ആറിനാണ് പ്രദർശനം. കാൻ ചലച്ചിത്ര മേളയിലേക്ക്‌ സുഡാനിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്‌ ഗുഡ്‌ബൈ ജൂലിയ.

ALSO READ: പിജി ഡോക്ടറുടെ ആത്മഹത്യ: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്‌.
2011ലെ സുഡാൻ വിഭജനസമയത്ത് നിലനിന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിച്ച ഈ ചിത്രം സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽനിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം. കൊർദോഫാനിയുടെ ആദ്യചിത്രമാണ്‌ ഗുഡ്ബൈ ജൂലിയ. കാൻ ചലച്ചിത്രമേളയിൽ ഫ്രീഡം അവാർഡ് നേടിയ ചിത്രം കൂടിയായ ഗുഡ്ബൈ ജൂലിയ സുഡാന്റെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News