രാജ്യാന്തര ചലച്ചിത്രമേളയിൽ മണിപ്പൂരിൻ്റെ ദുരിത കാഴ്‌ചയായി ‘ജോസഫ്‌സ് സൺ’

മണിപ്പൂരിൻ്റെ ദുരിത കാഴ്‌ചയായി ജോസഫ്‌സ് സൺ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.
കലാപങ്ങൾ സമാധാനം കെടുത്തുന്ന മണിപ്പൂരിന്റെ ഉള്ളുരുകുന്ന നേർകാഴ്ചകളും കാണാതായ മകനെ തേടിയുള്ള ഒരു അച്ഛൻ്റെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. യാത്രയിലുടനീളം അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തോടൊപ്പം മണിപ്പൂരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടി സിനിമയിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ജനപ്രീതി നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹോബം പബൻ കുമാർ ആണ്.

ALSO READ: രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ ആഗ്രയും

ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഗുജറാത്തി ചിത്രം കായോ കായോ കളർ, മറാത്തി ചിത്രങ്ങളായ ഘാത്ത്, ഫോളോവർ, ആസാമീസ് ചിത്രം റാപ്ചർ, ഉത്തം കമഠി ഒരുക്കിയ ഖേർവാൾ, ജന്മശതാബ്ദി വർഷത്തിൽ മൃണാൾസെന്നിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം പ്രമേയമാക്കി ശ്രീജിത് മുഖർജി ഒരുക്കിയ പടടിക് തുടങ്ങിയ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഡിസംബർ 8 മുതൽ ഡിസംബർ 15 വരെയാണ് രാജ്യാന്തര ചലച്ചിത്ര മേള. തിരുവന്തപുരത്താണ് ചലച്ചിത്രമേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News