‘സിനിമാക്കാലം വരുന്നൂ’, ഐ എഫ് എഫ് കെയിൽ ഇത്തവണ മമ്മൂട്ടി ചിത്രം കാതലും: അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-72മത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക്‌ മലയാളത്തില്‍ നിന്നും ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ്‌ എന്നീ സിനിമകൾ തെരഞ്ഞെടുത്തു. സംവിധായകന്‍ ശ്രീ. വി എം വിനു ചെയര്‍മാനും ശ്രീ കൃഷ്ണേന്ദു കലേഷ്‌, ശ്രീമതി താരാ രാമാനുജന്‍, ശ്രീ ഓ പി സുരേഷ്‌, ശ്രീ അരുണ്‍ ചെറുകാവില്‍ എനിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്‌.

ALSO READ: ഇനി തകർക്കാൻ ഒന്നുമില്ല, റിലീസിന് മുൻപേ റെക്കോർഡുകൾ തിരുത്തി ലിയോ: കേരളത്തിലടക്കം വിജയ് വിളയാട്ടം

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയും മമ്മൂട്ടി ജ്യോതിക ചിത്രം കാതലും സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്ര​ദർശിപ്പിക്കും. 28മത് കേരള ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News