അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്; ഡിസംബർ 16 മുതൽ 20 വരെ

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമായി വിവിധ വേദികളിലായാണ് കോൺക്ലേവ് നടക്കുന്നത്. അന്താരാഷ്ട വ്യക്തികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുന്ന ചർച്ചകളും എക്സിബിഷനുകളും പരിപാടികളുടെ ഭാഗമാകും. കോൺക്ലേവിന്റെ വേദികളിലൊന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയായിരിക്കും.

ALSO READ: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം : വി ശിവദാസൻ എംപി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസ്സിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന കോൺക്ലേവിന്റെ ഏകോപനസമിതിയുടെ യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജുക്കേഷൻ ഡോ. ആശാലത, ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ജഗതിരാജ് വി.പി, കുസാറ്റ് വിസി ഡോ പി ജി ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; പുതിയ പേരുകള്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News