സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍..
അതേ… സംഘടിച്ച് ശക്തരായ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ പുതുക്കിയാണ് വീണ്ടുമൊരു തൊഴിലാളി ദിനം എത്തുന്നത്.
19ാം നൂറ്റാണ്ടിലെ അമേരിക്ക.. തൊഴിലാളികളെ അടിമകളായി കരുതിയിരുന്ന കാലം. 12 മുതല്‍ 15 മണിക്കൂര്‍ വരെയായിരുന്നു ജോലി സമയം. പിന്നാലെ, എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ബലപ്പെട്ടു. അങ്ങനെ, 1886 മെയ് ഒന്നിന് ചിക്കാഗോയിലെ തൊഴിലാളികള്‍ ഒത്തുകൂടി. ഹെയ് മാര്‍ക്കറ്റ് സ്‌ക്വയറിലെ ഈ തൊഴിലാളി പ്രതിഷേധത്തിന് നേരെ അജ്ഞാതന്‍ ബോംബെറിഞ്ഞു. പൊലീസും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ മരിച്ചുവീണു. ജോലിസമയം 8 മണിക്കൂറിലേക്ക് ചുരുങ്ങാന്‍ ഈ കലാപം വഴിയൊരുക്കി.
ലോകത്തിലെ തൊഴിലാളികളുടെ വര്‍ഗബോധത്തിന് ഊര്‍ജം പകരാനും ഹെയ് മാര്‍ക്കറ്റ് കൂട്ടക്കൊല കാരണമായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, 1889ല്‍ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം ആദ്യമായി മെയ് ദിനം ആചരിച്ചത്.
ALSO READ:ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കുകയും ചെയ്തു. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നായിരുന്നു മുദ്രാവാക്യം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓരോ മെയ്ദിനവും ഓര്‍മപ്പെടുത്തുന്നുണ്ട്.
ആധുനിക ലോകത്തെ തൊഴിലാളികളുടെ സാഹചര്യം കൂടി തൊഴിലാളി ദിനത്തില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ മല്‍സരിക്കുന്ന കാഴ്ച. ഇന്ത്യയിലെ സാഹചര്യവും വ്യത്യസ്തമല്ല. തൊഴിലിടങ്ങള്‍ എല്ലാം തൊഴിലാളി സൗഹൃദമാവുക എന്നത് പ്രധാനമാണ്. തൊഴിലാളികള്‍ സംഘടിച്ച് ശക്തരാകണമെന്ന ആഹ്വാനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് എന്നര്‍ത്ഥം.
ALSO READ:സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത നിർദേശം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here