സാർവ്വ ദേശീയ സാഹിത്യോത്സവം നാളെ മുതൽ തൃശൂരിൽ

സാഹിത്യ അക്കാദമിയും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സാർവ്വ ദേശീയ സാഹിത്യോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും. നാളെ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ലിറ്ററേച്ചർ ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങളെല്ലാം സാഹിത്യ അക്കാദമിയിൽ പൂർത്തിയായിക്കഴിഞ്ഞു.

Also Read; കൈക്കൂലി കേസിലെ പ്രതിയായ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വൈസ് ചാൻസലർക്കൊപ്പം

ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നു വരെ കേരള സാഹിത്യ അക്കാദമി അങ്കണത്തിലും തൃശ്ശൂർ ടൗൺഹാളിലുമായി നാലു വേദികളിലാണ് സാർവ്വദേശീയ സാഹിത്യോത്സവം അരങ്ങേറുന്നത്. നൂറിലേറെ സെഷനുകളിലായി 500ലധികം എഴുത്തുകാരും ചിന്തകരും സാഹിത്യോത്സവത്തിൽ പങ്കെടുക്കുമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാന്ദൻ പറഞ്ഞു.

എഴുനൂറിൽ അധികം സാഹിത്യ കാരൻമാരും ചിന്തകരും ഇതിനോടകം ഓൺലൈനായി രജിസ്ടേഷൻ നടത്തിയിട്ടുണ്ട്. നാലു വേദികളിലും പ്രവേശനം സൗജന്യമായതിനാൽ പൊതുജനങ്ങളുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു.

Also Read; ഗവർണറുടെ നിലമേൽ നാടകത്തിന് പരസ്യ പിന്തുണയുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വൈകിട്ട് 3.45 ന് പ്രസ്ത എഴുത്തുകാരി സാറ ജോസഫ് പതാക ഉയർത്തും. സാഹിത്യോത്സവത്തിന് സമാന്തരമായി തൃശൂർ ടൗൺ ഹാളിൽ പുസ്തകോത്സവവും നടക്കും. നൂറോളം സ്റ്റാളുകളിലായി 65 ഓളം പ്രസാധകരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News