നരേന്ദ്ര മോദി ഭരണത്തിൽ ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ അകലുന്നുവെന്ന് റിപ്പോർട്ടുമായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം സമാഗ്രാധിപത്യമായി മാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പത്തു വർഷത്തെ ഭരണം കൊണ്ട് മോദിയുടെ ബിജെപി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കി. മോദി ഭരണത്തിൽ ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ അകലുന്നുവെന്നാണ് വിദേശ മാധ്യമങ്ങളുടെ വിലയിരുത്തൽ. പത്തുവർഷത്തെ ഭരണം ഇന്ത്യയുടെ പ്രതിഛായ ആഗോള തലത്തിൽ ഉയർത്തി എന്ന് ബിജെപി സർക്കാർ അവകാശപ്പെടുമ്പോൾ മോദി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. രണ്ടാം മോദി സർക്കാരിൻ്റെ ഭരണം രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ ബിജെപി സർക്കാരിൻ്റെ ഭരണത്തെകുറിച്ചുള്ള അന്താരാഷ്ട്ര പ്രതിഛായയ്ക്ക് ഇടിവ് തട്ടി തുടങ്ങിയിരുന്നു.

Also Read; കെപിസിസി ഫണ്ട് വിവാദം: കൈരളി ന്യൂസിന്റെ വാർത്ത സ്ഥിരീകരിച്ച് വിഡി സതീശൻ, പുറത്തു വന്നത് ആഭ്യന്തര ചർച്ച

കർഷക സമരങ്ങളോടുള്ള മനോഭാവം, മാധ്യമസ്വാതന്ത്ര്യത്തിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ആൾക്കൂട്ട കൊലകൾ,ഹൈന്ദവ മൂല്യ സംരക്ഷകരും ഗോരക്ഷകരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ബിൽക്കിസ് ബാനു കൂട്ടബലാംത്സംഗ കേസിലെ പ്രതികളുടെ വിട്ടയ്ക്കൽ, രാജ്യത്തിൻ്റെ പരിപാടികളിൽ ഹിന്ദുമതത്തിന് നൽകുന്ന അമിത പ്രാധാന്യം, പൗരത്വ നിയമഭേദഗതി തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടി കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം സമഗ്രാധിപത്യമായി മാറി എന്നാണ് വിദേശ മാധ്യമങ്ങളുടെ വിലയിരുത്തൽ.

Also Read; അമേഠിയിൽ പ്രതിസന്ധി മുറുകുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

സാമ്പത്തിക പുരോഗതിക്കായി രാഷ്ട്രീയ സ്വാതന്ത്ര്യം ബലി കഴിക്കാൻ സന്നദ്ധരായ വോട്ടർമാർ കൂടുന്നു എന്ന് ഫിനാൻഷ്യൽ ടൈംസും, മോദി മൂന്നാം വട്ടത്തിൽ കണ്ണുവെക്കുമ്പോൾ മൂന്നിൽ രണ്ട് ഇന്ത്യക്കാരും സമഗ്രാധിപത്യത്തെ പിന്തുണയ്ക്കുന്നു എന്ന് ദ ടൈംസും മോദിയുടെ ഭരണത്തെ വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത പൗരത്വ തുല്ലത എന്നീ ആശയങ്ങളായിരുന്നങ്കിൽ ഇന്ന് അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വ മേൽക്കോയ്മയെ ആലിംഗനം ചെയ്യുകയാണ് എന്ന് പറഞ്ഞ് ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ എന്ന തലകെട്ടോടെ ന്യൂയോർക്ക് ടൈംസും എഴുതി. ഫ്രാൻസിലെ ലെമൊണ്ടെ, ബ്രിട്ടനിലെ ഗാർഡിയൻ, ടൈംസ്, യുഎസിലെ ന്യൂയോർക്ക്, ദ വീക്ക് ജപ്പാനിലെ നിപ്പോൺ തുടങ്ങി നിരവധി മാധ്യമങ്ങളാണ് മോദി ഭരണത്തിൽ ഇന്ത്യയിലെ ജനാധിപത്യം തകരുന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News