ഇൻ്റർനാഷ്ണൽ ഒളിംപിക് ഡേ ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷൻ ജില്ലാ കരാട്ടെ അസോസിയേഷനുമായി ചേർന്ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ട്രിവാൻഡ്രം ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. വിവിധ കരാട്ടെ സ്റ്റൈലുകളിലെ പത്തൊൻപത് കരാട്ടെ സ്കൂളുകളിൽ നിന്നായി ആയിരത്തി ഇരുന്നൂറോളം പേർ പങ്കെടുത്ത ഒരു ദിവസത്തെ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒരു പുതു ചരിത്രമായി.
ഒളിംപിക് ദിനാഘോഷങ്ങൾ ബഹുമാനപ്പെട്ട കേരളാ നിയമ സഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീറും ട്രിവാൻഡ്രം ഓപ്പൺ ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് ശ്രീ. വി ശിവൻകുട്ടിയും ഉദ്ഘാടനം നിർവ്വഹിച്ചു. കേരളാ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് വി സുനിൽ കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ശ്രീ. എസ് എസ് സുധീർ, തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. കെ എസ് ബാലഗോപാൽ, തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ശ്രീ. വിജുവർമ്മ, കേരളാ കരാട്ടെ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. എസ് രഘുകുമാർ, കേരളാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി ശ്രീ. ചന്ദ്രശേഖര പണിക്കർ, ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ആർ സുരാജ്. ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി സമ്പത്ത് വി തുടങ്ങിയവരും പങ്കെടുത്തു.
Also Read: “നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി
എട്ട് മത്സര സ്ഥലങ്ങളിലായി മികച്ച ക്രമീകരണങ്ങളോടെ നടന്ന ചാമ്പ്യൻഷിപ്പിൽ വേണ്ടിയിരുന്ന തൊണ്ണൂറോളം ഒഫിഷ്യലുകളെ സംഭാവന ചെയ്യാനും ജില്ലാ കരാട്ടെ അസോസിയേഷന് കഴിഞ്ഞു എന്നത് അഭിമാന നേട്ടമായി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി ഷോട്ടോക്കാൻ അലയൻസിന് കേരളാ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് വി സുനിൽ കുമാർ സമ്മാനിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം പ്രഥമ ട്രിവാൻഡ്രം ഓപ്പൺ കരാട്ടെ ചാമ്പ്യൻസായി. ഷോട്ടോക്കാൻ അലയൻസ് രണ്ടാം സ്ഥാനവും ജെ കെ എൻ എസ് കെ എ പോത്തൻകോട് മൂന്നാം സ്ഥാനവും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here