ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ഏതെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരം ഉരുളക്കിഴങ്ങായിരിക്കും. എപ്പോഴും ലഭ്യം, പാചകം ചെയ്യാനും എളുപ്പം. പലതരം ഭക്ഷണസാധനങ്ങള്‍ ഈ ഒരൊറ്റ പച്ചക്കറി കൊണ്ട് തയ്യാറാക്കാം. കറികള്‍, ഫ്രൈകള്‍, ഫ്രിറ്റേഴ്‌സ് അങ്ങനെ നീണ്ട നിര തന്നെയുണ്ട്. ലോകം മുഴുവന്‍ പ്രിയപ്പെട്ട ഭക്ഷണമായ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതും ഉരുളക്കിഴങ്ങുകൊണ്ടാണ്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായി ഇത് വളര്‍ത്താന്‍ സാധിക്കുന്നതിനാല്‍ തന്നെ ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഭക്ഷണസാധനവുമാണ്.
ALSO READ: പി ആര്‍ ദേവദാസ് സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍
അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം ഇത്തവണ ആചരിക്കുന്നത് ഇതിന്റെ പോഷക മൂല്യവും പ്രാധാന്യവും മനസിലാക്കാനാണ്. ഇതുമാത്രമല്ല മറ്റു പലതും ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാനുണ്ട്.
2023 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലി മെയ് 30 അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനമായി പ്രഖ്യാപിച്ചത്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് ഭക്ഷണസാധനങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. ആന്റിയന്‍ പ്രദേശത്തെ ഉരുളക്കിഴങ്ങുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആദ്യമായി ഈ മെയ് 30നാണ് അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
ALSO READ: കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരും: ഹൈക്കോടതി
ഈ വര്‍ഷത്തെ ഉരുളക്കിഴങ്ങ് ദിനത്തില്‍ വിളവെടുക്കാം വൈവിധ്യം, പ്രതീക്ഷ പകുത്തുനല്‍കാം എന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here