അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച കെ.കെ ഷാഹിനക്ക് ആദരം

കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യു യോര്‍ക്ക് ചാപ്ടര്‍ സ്വീകരണം നല്‍കി. ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തര്‍ നേരിട്ടു ധീരതയോടെ മാധ്യമ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേര്‍ണലിസ്റ്റുകളെ അന്താരാഷ്ട്രതലത്തില്‍ ആദരിക്കുന്നതാണ് പ്രസ് ഫ്രീഡം പുരസ്‌കാരം.

ALSO READ: കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവല്ലത്തെ വർക്‌ഷോപ്പിലും പരിശോധന

റോക്ലാന്റ് സിറ്റാര്‍ പാലസില്‍ നടന്ന സ്വീകരണത്തില്‍ ചാപ്ടര്‍ പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ചു. റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ സര്‍ട്ടിഫിക്കറ്റു ഓഫ് അച്ചീവ്‌മെന്റ് നല്‍കി ആദരിച്ചു. ഏഷ്യാനെറ്റ് ന്യുസില്‍ വാര്‍ത്താ അവതാരകയായിരുന്നു. തുടര്‍ന്ന് വിവിധ തസ്തികകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ ഷാഹിന ജനയുഗം, തെഹല്‍ക്ക, ഫെഡറല്‍, ഓപ്പണ്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഔട്ട് ലുക്ക് മാസികയുടെ സീനിയര്‍ എഡിറ്ററാണ്. ഏഷ്യാനെറ്റിലടക്കം പ്രവര്‍ത്തിച്ച സീനിയര്‍ ജേര്ണലിസ്റ്റും ഗ്രന്ഥകാരനുമായ ഭര്‍ത്താവ് രാജീവ് രാമചന്ദ്രന്‍, മകന്‍ അന്‍പ് , ന്യു ജേഴ്സിയില്‍ നിന്നുള്ള എഴുത്തുകാരന്‍ നസീര്‍ ഹുസ്സൈന്‍ കിഴക്കേടത്ത്, ഭാര്യ ഗോമതി എന്നിവരും ചടങ്ങളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News