അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്റെ (ഐ.ക്യു.എ) ഏഷ്യാ ചാപ്റ്റർ മേഖലയായി കേരളത്തെ തെരഞ്ഞെടുത്തു. ഐ.ക്യു.എ യുടെ കേരളത്തിലെ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കാൻ ഐടി സെക്രട്ടറിയെ മുഖ്യ രക്ഷാധികാരിയും ക്വിസിങ്ങിന്റെ ഗുഡ് വിൽ അംമ്പാസഡറായും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Also Read: കോഴിക്കോട് ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ പ്രിൻസിപ്പാൾ മർദിച്ച സംഭവം; പ്രതിഷേധവുമായി എസ്എഫ്ഐ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നാം ആർജിക്കുന്ന അറിവിനെയും ഓർമ ശക്തിയെയും പരീക്ഷിക്കാനായി നടത്തിവരുന്ന പ്രമുഖ മത്സരങ്ങളിലൊന്നാണ് ക്വിസ്. ഈ മത്സര രംഗത്തെ ഔദ്യോഗിക ലോക ചാമ്പ്യനെ തീരുമാനിക്കുന്ന സംഘടനയായ അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷൻ (ഐ.ക്യു.എ) അവരുടെ ഏഷ്യാ ചാപ്റ്റർ മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ കേരളത്തെയാണ്.
ഐ.ക്യു.എ യുടെ കേരളത്തിലെ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കാൻ ഐടി സെക്രട്ടറിയെ മുഖ്യ രക്ഷാധികാരിയും ക്വിസിങ്ങിന്റെ ഗുഡ് വിൽ അംമ്പാസഡറായും നിശ്ചയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ പാനൽ രൂപീകരിക്കുകയുമുണ്ടായി.
വിജ്ഞാന പ്രേമികളായ മലയാളികൾക്ക് ഇടയിൽ പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ ക്വിസിങ് എന്ന നോളജ് ഗെയിമിനു കൂടുതൽ പ്രചാരം നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. അത് വഴി ഔദ്യോഗിക പാഠ്യപദ്ധതിക്കപ്പുറം അറിവ് തേടാനും നേടാനും പങ്കു വെക്കാനും ഉള്ള ഒരു സംസ്കാരം വളർത്തിയെടുക്കാനാണ് ഈ ഇടപെടൽ. നേടിയ അറിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താൻ എങ്ങനെ കഴിയും എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വരേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് ഐ.ക്യു.എയുടെ ഇടപെടൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here