തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നു; അദാനി വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് വിഴിഞ്ഞം തുറമുഖത്തിന്. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്.

Also Read: കേരളത്തിന്‍റെ അന്നം മുടക്കാന്‍ കേന്ദ്രം ; എഫ്സിഐയിൽ നിന്ന് നേരിട്ട് അരി വാങ്ങാന്‍ കേരളത്തെ അനുവദിക്കില്ല

ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.

Also Read: മഹാരാഷ്ട്രയിൽ രാജ് താക്കറെ ബിജെപി-സേന സഖ്യത്തിൽ ചേരാൻ സാധ്യത

“ലോകത്ത് എവിടെയും അവരുടെ ജോലിയിലൂടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ നിയമനിർമ്മാണം മാത്രം മതിയാകില്ല. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ; ഈ നേട്ടം അഭിമാനാർഹമാണെന്നും ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റോബിൻസൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News