ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് സമാപനം

നാല് ദിവസങ്ങളിലായി നടന്ന ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് സമാപനം. 2281 മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുത്തുവെന്നും 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി വി അബ്ദുറഹിമാൻ പങ്കിട്ടുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: ഗവർണറുടെ പ്രതിഷേധ നാടകം; പരിഹസിച്ച് മന്ത്രി ശിവൻകുട്ടിയും മേയർ ആര്യയും
8 രാജ്യങ്ങളിൽ നിന്നുള്ള 13 വിദേശ അതിഥികളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 35 വിദഗ്ധരും പങ്കെടുത്ത സമ്മിറ്റിൽ 47 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. 18 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചപ്പോൾ 41 കായിക അസോസിയേഷനുകൾ മാസ്റ്റർപ്ലാനുകളും 14 ജില്ലാ സ്പോർട്സ് കൗൺസിലുകൾ അവർ തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളും അവതരിപ്പിച്ചു.

632 മൈക്രോ സമ്മിറ്റുകളും, 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്ട്ര ഉച്ചകോടിയ്ക്ക് മുന്നോടിയായി പൂർത്തിയാക്കി. 100 ൽ അധികം വൺ ടു വൺ ബിസിനസ് മീറ്റപ്പുകൾ സമ്മിറ്റിൽ നടന്നു.55 കമ്പനികൾ സ്പോർട്സ് എക്സിബിഷനിൽ പങ്കെടുത്തു. ഇ സ്പോർട്സ് രംഗത്തെ അന്തർദേശിയ കമ്പനികളുടെ പ്രദർശനം മികച്ച ബിസിനസ് അവസരം തുറക്കുന്നതിന് വഴി തെളിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘കേരളം കുതിക്കുകയാണ്,കെ സ്മാർട്ടിലൂടെ’; സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്
കാസർഗോഡു നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച ടൂർ ഡി കേരള സൈക്ലത്തോൺ കേരളം വിജയമാക്കിയെന്നും കെ വാക്കിൽ സംസ്ഥാനം ഒരേ ലക്ഷ്യത്തിൽ ഒരുമിച്ച് നടന്നുവെന്നും മന്ത്രി കുറിച്ചു.സംസ്ഥാന കായികവകുപ്പ് നേതൃത്വം നൽകിയ ഈ സമ്മിറ്റിൽ എല്ലാ വകുപ്പുകളും സഹകരിച്ചിട്ടുണ്ട്.ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും സംസ്ഥാന സർക്കാരിനു വേണ്ടിയും സംസ്ഥാന കായികവകുപ്പിന് വേണ്ടിയും മന്ത്രി നന്ദി അറിയിച്ചു.

മന്ത്രി വി അബ്ദുറഹിമാന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാനത്തിൻ്റെ കായികമേഖലയ്ക്ക് പുത്തനുണർവും ആവേശവും പകർന്ന് ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് സമാപിച്ചിരിക്കുകയാണ്.
4 ദിവസങ്ങളിലായി നടന്ന ഈ ഉച്ചകോടിയിൽ 2281 മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുത്തു. 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചിട്ടുള്ളത്.
8 രാജ്യങ്ങളിൽ നിന്നുള്ള
13 വിദേശ അതിഥികളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 35 വിദഗ്ധരും പങ്കെടുത്തു.
47 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മിറ്റിൽ അവതരിപ്പിച്ചത്. 18 സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. 41 കായിക അസോസിയേഷനുകൾ മാസ്റ്റർപ്ലാനുകൾ അവതരിപ്പിച്ചു. 14 ജില്ലാ സ്പോർട്സ് കൗൺസിലുകൾ തയ്യാറാക്കിയ മാസ്റ്റർപ്ലാനുകളും അവതരിപ്പിച്ചു.
632 മൈക്രോ സമ്മിറ്റുകളും, 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്ട്ര ഉച്ചകോടിയ്ക്ക് മുന്നോടിയായി പൂർത്തിയാക്കി.
100 ൽ അധികം വൺ ടു വൺ ബിസിനസ് മീറ്റപ്പുകൾ സമ്മിറ്റിൽ നടന്നു.
55 കമ്പനികൾ സ്പോർട്സ് എക്സിബിഷനിൽ പങ്കെടുത്തു.
ഇ സ്പോർട്സ് രംഗത്തെ അന്തർദേശിയ കമ്പനികളുടെ പ്രദർശനം മികച്ച ബിസിനസ് അവസരം തുറക്കുന്നതിന് വഴി തെളിച്ചു.
ഐഎസ്എസ്കെയുടെ മുന്നൊരുക്ക പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തു.
15 ഡിജിറ്റൽ സമ്മിറ്റുകൾ ഉച്ചകോടിക്ക് മുന്നോടിയായി നടന്നു. കാസറഗോഡു നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച ടൂർ ഡി കേരള സൈക്ലത്തോൺ കേരളം വിജയമാക്കി. കെ വാക്കിൽ സംസ്ഥാനം ഒരേ ലക്ഷ്യത്തിൽ ഒരുമിച്ച് നടന്നു.
സംസ്ഥാന കായികവകുപ്പ് നേതൃത്വം നൽകിയ ഈ സമ്മിറ്റിൽ എല്ലാ വകുപ്പുകളും സഹകരിച്ചിട്ടുണ്ട്.
ഉദ്ഘാടകനായി ബഹു. മുഖ്യമന്ത്രി എത്തിയത് സമ്മിറ്റിൻ്റെ മികവ് വർധിപ്പിച്ചു.
വിവിധ വകുപ്പ് മന്ത്രിമാരും, എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും വിവിധ സെഷനുകളിൽ പങ്കാളികളായി. മാധ്യമപ്രവർത്തകർ വാർത്ത ജനങ്ങളിൽ എത്താൻ സഹായിച്ചു.
സമ്മിറ്റ് വിജയമാക്കാൻ പ്രവർത്തിച്ച സംഘാടക സമിതി, അക്കാദമിക് വിദഗ്ധർ, സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി എല്ലാവർക്കും സംസ്ഥാന സർക്കാരിനു വേണ്ടിയും സംസ്ഥാന കായികവകുപ്പിന് വേണ്ടിയും നന്ദി പറയുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News