കായിക രംഗത്ത് പുത്തനുണർവുമായി അന്താരാഷ്ട്ര കായിക ഉച്ചകോടി

സംസ്ഥാനത്തെ കായിക രംഗത്ത് വൻ നിക്ഷേപവുമായി പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി. 19 പദ്ധതികളിലായി 4500 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഇതിനൊടകം ഉണ്ടായത്. കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടിയും ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും ചേർന്ന് 800 കോടി രൂപയും നിക്ഷേപിക്കും. സംസ്ഥാനത്തുടനീളം കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതി ഐഎസ്എസ്കെ വേദിയിൽ പ്രഖ്യാപിച്ചു.

Also Read: പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം വിദ്യാഭ്യാസ സെമിനാർ; ദിലീപ് കൈനിക്കര ഐഎഎസ്‌ കുട്ടികളും രക്ഷിതാക്കളും ആയി സംവദിക്കും

അന്താരാഷ്ട്ര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിടുമ്പോൾ 4500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ കായിക മേഖലയിൽ ഉണ്ടായത്. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്ത് ഉണ്ടാവുക. കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി പദ്ധതിക്കും, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പദ്ധതികൾക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1200 കോടി രൂപ നിക്ഷേപിക്കും. കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങളും, നാല് ഫുട്ബോൾ അക്കാഡമികളും സ്ഥാപിക്കുന്നതിന് ഗ്രൂപ്പ് മീരാനും സ്കോർലൈൻ സ്പോർട്സും ചേർന്ന് 800 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചിയിൽ 650 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്സ് സ്പോർട്സ് സിറ്റിയാണ് മറ്റൊരു പദ്ധതി. കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയർ ഗ്രൂപ്പും വാഗ്ദാനം ചെയ്തു. ഫുട്ബോൾ താരം സി. കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തേർട്ടീൻത് ഫൗണ്ടേഷൻ 300 കോടിയുടെ നിക്ഷേപവുമായി കായിക താരങ്ങൾക്ക് താമസ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക കായിക പരിശീല കേന്ദ്രമുൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:  മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19 പദ്ധതികളാണ് അവതരിപ്പിച്ചത്. കായിക പദ്ധതികൾ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവിൽ സ്പോർട്സ് ഫോർ ഓൾ പദ്ധതിയും ഐഎസ്എസ്കെ വേദിയിൽ പ്രഖ്യാപിച്ചു. സമ്മിറ്റിന് ശേഷം 100 ദിവസത്തെ ഫോളോ അപ്പ് നടത്തി, പദ്ധതികൾ അതിവേഗം നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മന്ത്രി വി അബ്ദുൾ റഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News