പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരിതെളിയും. ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിലാണ് ഇറ്റ്ഫോക് 2024 നടക്കുന്നത്. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് നാടകോത്സവത്തിന്റെ ആശയം. ഇക്കാര്യം വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.

ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നതെന്നും മന്ത്രി അറിയിച്ചു. നിർമ്മിക്കപ്പെടുന്ന വികലവാർത്തകൾ കൊണ്ട് ചിന്തകൾ പോലും മലീമസമാകുന്ന ഇക്കാലത്ത് അപരവിദ്വേഷത്തിന്റെ പൊയ്‌മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നൽകാൻ കലയ്ക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക് 2024 മുന്നോട്ട് വയ്ക്കുന്നത് എന്നും മന്ത്രി കുറിച്ചു.തെരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ടു ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു

മന്ത്രി സജിചെറിയന്റെ ഫേസ്ബുക് പോസ്റ്റ്

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരി തെളിയുകയാണ്. ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിലാണ് ഇറ്റ്ഫോക് 2024 നടക്കുന്നത്. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് നാടകോത്സവത്തിന്റെ ആശയം. ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നത്. നിർമ്മിക്കപ്പെടുന്ന വികലവാർത്തകൾ കൊണ്ട് ചിന്തകൾ പോലും മലീമസമാകുന്ന ഇക്കാലത്ത് അപരവിദ്വേഷത്തിന്റെ പൊയ്‌മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നൽകാൻ കലയ്ക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക് 2024 മുന്നോട്ട് വയ്ക്കുന്നത്.
തിരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ടു ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News