ഇന്റർനാഷണൽ വോളണ്ടിയർ ദിനം; ദുബായ് താമസ – കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഇന്റർനാഷണൽ വോളണ്ടിയർ ദിനത്തിന്റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീലിനാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹെസ ബിൻത് ഈസ ബുഹുമൈദ് , ദുബായ് താമസ – കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, ജീവനക്കാർ, മലയാളികൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Also read: അബ്ദുള്‍ റഹീമിന്റെ മോചനം; ഉത്തരവ് ഇന്നുണ്ടായില്ല, വിധി പറയാന്‍ മാറ്റി

വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളിൽ സേവനം ചെയ്ത മലയാളികൾ അടക്കമുള്ളവരെയും ചടങ്ങിൽ ആദരിച്ചു.രാജ്യത്തെ ആദ്യത്തെ വോളണ്ടിയർ ലൈസൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും ചടങ്ങിൽ പ്രത്യേകം ആദരവുകൾ നൽകി.

Also read: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

2018-ൽ തുടക്കം കുറിച്ച ജി ഡി ആർ എഫ് എ യുടെ സന്നദ്ധ സേവന പ്രവർത്തന നേട്ടങ്ങളെ പരിപാടിയിൽ പ്രദർശിപ്പിച്ചു. താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്വയംസേവന പദ്ധതികൾ നടപ്പിലാക്കിയതായി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു . ഇതിൽ 3073 ജീവനക്കാർ പങ്കെടുക്കുകയും അവർ 42,730 മണിക്കൂർ സേവനങ്ങൾ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പ്ലാന്റ് യുഎഇ ദേശീയപരിപാടിയുടെ ഭാഗമായി ഗാഫ് മരങ്ങൾ ഓഫീസ് പരിസരത്ത് അധികൃതർ നട്ടു. ജി ഡി ആർ എഫ് എ യുടെ വോളണ്ടിയർ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങളും വിവിധ പദ്ധതികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News