ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനം. മനുഷ്യന്റെ മനസ്സും ശരീരവും ഒരുപോലെ ഊര്‍ജ്ജസ്വലമായി ഇരിക്കാന്‍ യോഗയോളം സഹായകരമായ മറ്റൊന്നില്ല. അനാരോഗ്യജീവിതശൈലിയില്‍ നിന്ന് രക്ഷപ്പെട്ട് ആരോഗ്യമുള്ള ജീവിതം കെട്ടിപ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗദിനം ഒരു തുടക്കമാകും.
യോഗദിനാചരണത്തിന് എല്ലാ വര്‍ഷവും പ്രത്യേക പ്രമേയമുണ്ട്. ‘വസുധൈവ കുടുംബത്തിന് വേണ്ടി യോഗ’ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് യോഗ ദിനം ആചരിക്കുന്നത്. 2014-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്താരാഷ്ട്രയോഗ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഇത് അംഗീകരിച്ച യുഎന്‍ അതേ വര്‍ഷം തന്നെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമെന്ന പേരില്‍ കരട് പ്രമേയം അംഗീകരിച്ചു.
യോഗാപരിശീലനത്തിലൂടെ ലഭ്യമാകുന്ന ആരോഗ്യനേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടും അവബോധം വളര്‍ത്തുകയെന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. ഈ വ്യായാമരീതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നാണ് ഉത്ഭവിച്ചത്. യോഗയെ ഹിന്ദുത്വ അജണ്ടയായി മുദ്രകുത്താന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പുരോഗമന പ്രസ്ഥാനങ്ങള്‍ ആരോഗ്യകരമായി യോഗയെ പ്രോത്സാഹിപ്പിക്കുന്നു. യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഈ യോഗാദിനത്തില്‍ അറബ് രാജ്യങ്ങളും വിപുലമായി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here