മണിപ്പുരില്‍ രണ്ട് മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകള്‍. വിട്ടയച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്‌തെയ് വിഭാഗം ആവശ്യപ്പെട്ടു.
സിബിഐ അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ വിട്ടയയ്ക്കണമെന്നാണ് കുക്കി സംഘടനകളുടെ ആവശ്യം. . 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും മുന്നറിയിപ്പ്. മെയ്‌തെയ് പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടുമെന്നും കുക്കി സംഘടനകള്‍ അറിയിച്ചു.
Also Read :ജയിലിൽ ഉപവാസത്തിൽ ചന്ദ്രബാബു നായിഡു; ഐക്യദാർഡ്യവുമായി മകനും
ചുരാചന്ദ്പൂര്‍ മേഖല കുക്കികള്‍ പൂര്‍ണമായി അടച്ചു ബഫര്‍സോണുകളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിക്കില്ല. അറസ്റ്റിലായ സ്ത്രീകളടക്കമുള്ള പ്രതികളെ അസമിലെത്തിച്ച് ചോദ്യംചെയ്ത് വരുന്നു.. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി സംസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മെയ്‌തെയ് സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
അതേ സമയം സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വിലക്ക് അഞ്ചുദിവസം കൂടി നീട്ടി. വെള്ളിയാഴ്ച വരെയാണ് നിരോധനം നീട്ടിയത്. അഞ്ചുമാസത്തിന് ശേഷം കഴിഞ്ഞ ആഴ്ച ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു രണ്ട് മെതെയ്‌തെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ മണിപ്പൂരില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തിയത്.
മണിപ്പുരിലെ ഇന്റര്‍നെറ്റ് നിരോധനം സര്‍ക്കാര്‍ ഒക്ടോബര്‍ ആറുവരെ നീട്ടി. സെപ്തംബര്‍ 26നാണ് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്ത് സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.
അതേസമയം അറസ്റ്റിലായ നാലുപേരെയും വിമാനമാര്‍ഗം ഗുവാഹത്തിയിലേക്ക് മാറ്റി. മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളാണ്. പോമിന്‍ലുന്‍ ഹാവോകിപ്, മല്‍സോണ്‍ ഹാവോകിപ്, ലിങ്നിചോങ് ബെയ്തെ, തിന്നെഖോല്‍ എന്നിവരാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here