ഹരിയാനയിലെ സംഘർഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി. എസ്എംഎസ് നിരോധനം നൂഹില്‍ തിങ്കളാഴ്ച്ച അഞ്ച് മണിവരെയും പല്‍വാല്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച അഞ്ച് വരെയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ച് പൊലീസ്; പരിശോധന തുടരുന്നു
ഹരിയാനയിലെ നൂഹില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വിഎച്ച്പി ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. മണിക്കൂറുകള്‍ക്കകം സംഘര്‍ഷം ദേശീയ തലസ്ഥാനത്തിൻ്റെ ഭാഗമായ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പിന്നാലെയാണ് നൂഹിലും പല്‍വല്‍ ജില്ലയിലുമായി ഇന്റര്‍നെറ്റ് നിരോധിച്ചത്. പിന്നീട് ആഗസ്റ്റ് അഞ്ച് വരെ നീട്ടുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.
അതിനിടെ ജൂലൈ 31 ന് നൂഹിലെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം ഈ വര്‍ഷം ആദ്യം നടന്ന തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ അടക്കമുള്ള ഡോക്യൂമെന്ററി സൂക്ഷിച്ചിരുന്നത് പൊലീസ് സ്റ്റേഷനിലായിരുന്നു.
Also Read: ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം; ഇന്ന് ഹിരോഷിമ ദിനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here