സ്ഥിതി ഗുരുതരം; നൂഹിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി

വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നു. നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിരോധിച്ചത് സംസ്ഥാന സർക്കാർ നാളെ വരെ നീട്ടി.

Also Read: സ്വവർഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍

ഈ മാസം ആദ്യം നടന്ന വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരാണ് അറസ്റ്റിലായത്. 118 പേരാണ് കരുതൽ തടങ്കലിലുള്ളത്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിൽ 160 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.ബ്രജ് മണ്ഡൽ അക്രമവുമായി ബന്ധപ്പെട്ട് 218 പേരാണ് നൂഹിൽ അറസ്റ്റിലായിട്ടുള്ളത്.

അതേസമയം, ഗുരുഗ്രാമിൽ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, കർഫ്യൂവിൽ 11 മണിക്കൂർ ഇളവും നൽകിയിട്ടുണ്ട്.

Also Read: മണിപ്പൂർ സംഘർഷം: അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി എംഎൽഎമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News