ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളിയെ പിരിച്ചുവിടാൻ അക്‌സെഞ്ചറിനോട് ആവശ്യപ്പെട്ട് നെറ്റിസൺസ്.24 പേജുള്ള ആത്മഹത്യ കുറിപ്പിലും 90 മിനിട്ട് വീഡിയോയിലും അതുൽ തന്റെ മരണത്തിനു കാരണമായി പറയുന്നത് ഭാര്യയും കുടുംബവും നൽകിയ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചാണ്.
മരണത്തിനു പിന്നാലെ സുഭാഷിൻ്റെ പങ്കാളി ജോലി ചെയ്യുന്ന ആക്‌സെഞ്ചറിലും സുഭാഷിൻ്റെ ഭാര്യയെ പിരിച്ചുവിടാനുള്ള ശക്തമായ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ കമ്പനി തങ്ങളുടെ എക്സ് പ്രൊഫൈൽ ലോക്ക് ചെയ്തിരുന്നു.
പങ്കാളിയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായി അതുലിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കള്ളക്കേസുകൾ തീർപ്പാക്കാൻ മൂന്ന് കോടി രൂപ അതുലിനോട് ആവശ്യപ്പെട്ടത്. ഇത് മാനസികമായി അതുലിനെ ബുദ്ധിമുട്ടിച്ചിരുന്നു.
ഉത്തർപ്രദേശുകാരനാണ് അതുൽ സുഭാഷ്. അതുലിന്റെ പങ്കാളി നൽകിയ വിവാഹമോചന കേസിൽ അതുലിന്റെ മുഴുവൻ കുടുംബത്തിനും എതിരെ വിവിധ വകുപ്പുകൾ ചുമത്തിയതായി അതുലിന്റെ സഹോദരൻ പറഞ്ഞു. അതേസമയം അതുലിന്റെ ആത്മഹത്യയിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്നും സഹോദരൻ പറഞ്ഞു.
ദാമ്പത്യ തർക്കവുമായി ബന്ധപ്പെട്ട കേസിൽ പങ്കാളിയും കുടുംബവും ചേർന്ന് അതുലിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മരിച്ചയാളുടെ പിതാവ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിലെ മകൻ്റെ ആരോപണങ്ങൾ 100% ശരിയാണ് എന്നും പിതാവ് പറഞ്ഞു. ഡിസംബർ 9 ന് ആയിരുന്നു അതുൽ ആത്മഹത്യ ചെയ്തത്. വീട്ടിനകത്ത് മരിച്ച നിലയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here