ഹരിയാനയിലെ നുഹിൽ രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. വർഗീയ സംഘർഷത്തെ തുടർന്നാണ് എസ്എംഎസ്, മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ നിർത്തിവെച്ചത്.അതേസമയംനുഹിൽ ഏർപ്പെടുത്തിയ കർഫ്യൂ ഓഗസ്റ്റ് 14, 15 തീയതികളിൽ ഒഴിവാക്കുന്നത് സംബന്ധിച്ച് ഹരിയാന സർക്കാർ ഉത്തരവിറക്കി.
ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച മതഘോഷയാത്രയെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്. പിന്നീട് ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ്, എന്നീ സ്ഥലങ്ങളിലടക്കം വ്യാപിച്ച അക്രമത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളും കടകളും കലാപകാരികൾ തകർത്തിരുന്നു. പശു സംരക്ഷകൻ മോനു മനേസർ നുഹിൽ നടക്കുന്ന മതപരമായ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് ജില്ലയിൽ വർഗീയ സംഘർഷത്തിന് കാരണമായത്.
ഹരിയാന സർക്കാർ നേരത്തെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് നീട്ടിയിരുന്നു. ക്രമസമാധാന നില അവലോകനം ചെയ്‌തിട്ടുണ്ടെന്നും അതത് ജില്ലകളിൽ സ്ഥിതിഗതികൾ ഇപ്പോഴും ഗുരുതരവും സംഘർഷഭരിതവുമാണെന്ന് അറിയിക്കുകയും ചെയ്‌തതായി നൂഹിന്റെ ഡെപ്യൂട്ടി കമ്മീഷണർമാർ ശ്രദ്ധയിൽപ്പെടുത്തി.
സോഷ്യൽ മീഡിയ മെസേജിംഗ് സേവനങ്ങൾ വഴി പൊതുജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രകോപനപരമായ പ്രചരണത്തെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here