സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ എൻജിനിയറിങ് ബിരുദധാരികൾക്ക് വേതനത്തോടെയുള്ള ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. കെ-ഫോൺ, കില, റീബിൽഡ് കേരള പദ്ധതി എന്നിവിടങ്ങളിലാണ് അവസരങ്ങൾ. അപേക്ഷ നൽകേണ്ടത് അസാപ് കേരള മുഖേനയാണ്. രജിസ്ട്രേഷൻ ഫീസായി 500 രൂപ അടയ്ക്കണം. എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. ഉദ്യോഗാർഥികളുടെ പ്രകടനം വിലയിരുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.www.asapkerala.gov.in ൽ അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തിയതി ഒക്ടോബർ 19 വരെയാണ്.
Also read:സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി
കെ-ഫോണിൽ ഫീൽഡ് എൻജിനിയർ: പ്രതിമാസം 10,000 രൂപയും യാത്രാബത്തയും ലഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ ഒഴിവും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുവീതം ഒഴിവുകളുമാണുള്ളത്. യോഗ്യത: ബി.ടെക്.- ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്.
കെ-ഫോൺ കോർപ്പറേറ്റ് ഓഫീസിൽ ട്രെയിനി എൻജിനിയർ: 10,000 രൂപയാണ് മാസപ്രതിഫലം. തിരുവനന്തപുരത്ത് നാലും എറണാകുളത്ത് മൂന്നും ഒഴിവുകളുണ്ട്. യോഗ്യത: ബി.ടെക്.- ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്.
Also read:റോബിൻഹുഡ് സിനിമയെ വെല്ലുന്ന എടിഎം കവർച്ച; തൃശ്ശൂരിൽ ഹരിയാന സ്വദേശികൾ പൊലീസ് പിടിയിൽ
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഇന്റേൺ: 15,000 രൂപ പ്രതിമാസ പ്രതിഫലം ലഭിക്കും. യോഗ്യത: എം.ടെക്. സ്ട്രെക്ചറൽ എൻജിനിയറിങ്/ട്രാൻസ്പോർട്ട് എൻജിനിയറിങ്. തിരുവനന്തപുരത്ത് മൂന്ന് ഒഴിവുകൾ.
കിലയിൽ എൻജിനിയറിങ് ഇന്റേൺ: മലപ്പുറം ജില്ലയിലാണ് അവസരം. 24,040 രൂപ പ്രതിമാസം പ്രതിഫലം. ബി.ടെക്. സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here