ജേര്‍ണലിസം മേഖലയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നമെന്ന് മന്ത്രി ഒ ആര്‍ കേളു. ട്രെയിനിങ് ഫോര്‍ കരിയര്‍ എക്‌സലന്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 15 പേരെ തെരഞ്ഞെടുത്ത് മീഡിയ അക്കാദമി വഴി മാധ്യമങ്ങളിലേക്ക് പരിശീലനത്തിന് അയക്കും. പട്ടിക വിഭാഗ മേഖലകളില്‍ നിന്നും കൂടുതല്‍ പേര്‍ മാധ്യമ രംഗത്ത് എത്താന്‍ സഹായിക്കുമെന്നും ഇന്റണ്‍ഷിപ്പ് അപേക്ഷ ഉടന്‍ ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: മറ്റൊരു എന്‍ജിന്‍ കൊണ്ടുവന്ന് ഘടിപ്പിച്ചു; വന്ദേഭാരത് യാത്രയാരംഭിച്ചു
പദ്ധതി നടപ്പിലാക്കുന്നത് ട്രെയിനിങ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്’ എന്ന പേരിലാണ്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് പേരെ മീഡിയ അക്കാദമി വഴി വിവിധ മാധ്യമങ്ങളില്‍ പരിശീലനത്തിനായി അയക്കും. ഇതുവഴി പട്ടിക വിഭാഗ മേഖലകളില്‍ നിന്നും കൂടുതല്‍ പേര്‍ മാധ്യമ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ഉടന്‍ തന്നെ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതി പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാധ്യമ രംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് നല്‍കുന്നത്. മാത്രമല്ല സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം മാധ്യമ രംഗത്ത് ഉറപ്പാക്കാന്‍ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here