എന്‍എം വിജയന്റെയും മകന്റെയും മരണം; പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെ തുടരും

nm vijayan

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെ തുടരും. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും പ്രത്യേക അന്വേഷകസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.സമയബന്ധിത കസ്റ്റഡിയിലെടുത്തായിരുന്നു ചോദ്യം ചെയ്യല്‍. ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്തു.നിയമന ഇടപാട് രേഖകാള്‍ കസ്റ്റഡിയിലെഡുത്തു.രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് ചോദ്യം ചെയ്യല്‍.

ALSO READ: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി 9ാം വർഷവും നിലനിർത്തി അബുദാബി

ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വ്യാഴം മുതല്‍ ശനിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നിനും കൃത്യമായ ഉത്തരങ്ങളുണ്ടായില്ല. അറിയില്ലെന്നായിരുന്നു പല ചോദ്യങ്ങളോടുമുള്ള പ്രതികരണം. ഇരുവരെയും വേവ്വേറെയാണ് ചോദ്യം ചെയ്തത്.വരും ദിവസം രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

ALSO READ: ട്രംപിൻ്റെ സ്വകാര്യ അത്താഴ വിരുന്നിൽ കാഞ്ചീപുരം സാരിയിൽ തിളങ്ങി നിത അംബാനി

ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പതുപേരടങ്ങുന്ന അന്വേഷണ സംഘം കോടതി അനുവദിച്ച കസ്റ്റഡി കാലയളവില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.ഡിഡിസി ഓഫീസ് അടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകളില്‍ തെളിവെടുപ്പ് നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.ഇടനിലക്കാരനാക്കി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നിയമനക്കോഴയുടെ ബാധ്യതയിലാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്തത്.മകന് വിഷം നല്‍കി കൊല്ലുകയും ചെയ്തു.മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍ എം വിജയന്‍ മരണക്കുറിപ്പില്‍ എഴുതിയിരുന്നു.

കഴിഞ്ഞ 18 നാണ് ആത്മഹത്യ പ്രേരണ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ക്ക് കല്‍പ്പറ്റ കോടതി കര്‍ശന വ്യവസ്ഥകളിന്മേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News