കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

ARREST

കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പൊലീസ് പിടിയില്‍. കൊല്ലം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ അമ്പതോളം ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ മുഖ്യ പ്രതി കൊല്ലം പിണയ്ക്കല്‍ സ്വദേശി അനസ് ഉള്‍പ്പടെ 7 പേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. 10 ബൈക്കുകളും 6 എന്‍ജിനുകളും വീണ്ടെടുത്തു.

ALSO READ:ആകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇരുപത്തിയഞ്ചാം വയസ്സിലേക്ക്

കഴിഞ്ഞ ഒന്നര മാസംകൊണ്ടാണ് കൊല്ലം നഗരത്തില്‍ ഉള്‍പ്പടെ ബൈക്ക് തസ്‌കര സംഘം 50തോളം ഇരുചക്ര വാഹനങ്ങള്‍ കടത്തിയത്. കൊല്ലം എസ്എന്‍ഡിപി ആസ്ഥാനം റോഡില്‍ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചതോടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് അനസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷ്ടിക്കുന്ന ബൈക്ക് പൊളിക്കുന്ന ആളിനേയും വണ്ടിയുടെ ഭാഗങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നവരെ ഉള്‍പ്പെടെ പിടികൂടാനായത്.

ALSO READ:പാലക്കാട് നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പ്പെട്ടു

സംഘത്തിലെ മുഖ്യപ്രതി കൊല്ലം പിണയ്ക്കല്‍ സ്വദേശി അനസ് ഉള്‍പ്പടെ 7 പേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. 10 ബൈക്കുകളും 6 എന്‍ജിനുകളും വീണ്ടെടുത്തു. ബാക്കി ബൈക്കുകള്‍ വീണ്ടെടുക്കാന്‍ പ്രതികളുമായി അന്വേഷണ സംഘം തമിഴ്‌നാട് തെങ്കാശ്ശിയില്‍ ക്യാമ്പ് ചെയ്യുന്നു. തസ്‌കര സംഘം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതായി പറയുന്നു. അതേസമയം മുഖ്യ പ്രതി അനസ് മുമ്പും ബൈക്ക്, വാഹന ബാറ്ററി മോഷണ കേസില്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News