അന്തർസംസ്ഥാന കുറ്റവാളി മിയാപദവ് റഹീം കാസർകോഡ് പിടിയിൽ

അന്തർ സംസ്ഥാന കുറ്റവാളിയായ മിയാപദവ് റഹീം എന്നറിയപ്പെടുന്ന അബ്ദുൾ റഹീം തോക്കുമായി കാസർഗോഡ് പിടിയിൽ . പൊലീസിന് നേരെ തോക്കു ചൂണ്ടുകയും വെടിയുതിർക്കാൻ ശ്രമിച്ചതുമടക്കം നിരവധി കേസുകളിൽ പ്രതിയാണ് റഹീം. ബുധനാഴ്ച്ച ഉച്ചയോടെയാണ് കൈവശം തോക്കുകളുമായി ഇയാളെ മഞ്ചേശ്വരം പോലീസ് പിടികൂടിയത്. മഞ്ചേശ്വരത്ത് മാത്രം ഇയാളുടെ പേരിൽ 12 ലധികം കേസുകളാണുള്ളത് . കാപ്പ കേസിൽ അറസ്റ്റിലായി റിമാന്റിലായിരുന്ന റഹീം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ആണ് വീണ്ടും പിടിയിലാവുന്നത്.

also read:ടീസ്റ്റ സെതൽവാദിന് ജാമ്യം ,ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

വാഹനമോഷണ കേസുകളിലും , പൊലീസിന് നേരെ തോക്കു ചൂണ്ടിയ കേസിലുമടക്കം പ്രതിയായ റഹീം , കുമ്പള , കർണ്ണാടക പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതിയാണ്. റഹീമിൽ നിന്ന് തോക്കുകളും തിരകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ റഹീമിനെ കോടതിയിൽ ഹാജരാക്കും .

also read:പാലക്കാട് വിക്ടോറിയ കോളേജിൽ ലഹരി മരുന്ന് സംഘത്തിന്റെ ആക്രമണം, എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News