രാജ്യസഭയിൽ മുസ്‌ലിം വിരുദ്ധത; നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി

രാജ്യസഭയിൽ മുസ്‌ലിം മതവിശ്വാസികൾക്ക് നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി. വെള്ളിയാഴ്ച നിസ്കാരത്തിനുള്ള ഇടവേളയാണ് ഒഴിവാക്കിയത്. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറാണ് ഇക്കാര്യം സഭയിൽ അവതരിപ്പിച്ചത്. മുസ്‌ലിം അംഗങ്ങൾക്ക് നിസ്കാരത്തിനായി നിശ്ചിത ഇടവേള അനുവദിച്ചിരുന്നു. ആ ഇടവേള ഒഴിവാക്കാനാണ് തീരുമാനം.

ALSO READ: റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്‌

എല്ലാ ജനവിഭാഗങ്ങളും സഭയിലുണ്ടെന്നും, ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അധിക സമയം അനുവദിക്കാൻ സാധിക്കില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതിയുടെ ഈ തീരുമാനം. ഉച്ചയ്ക്ക് 12 മണിക്ക് പിരിയുന്ന സഭ നിസ്കാരത്തിനുള്ള ഇടവേളയ്ക്ക് ശേഷം രണ്ട് മണിക്കാണ് തുടങ്ങിയിരുന്നത്.

ALSO READ: ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ലെന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം; മുഖ്യമന്ത്രി

രാജ്യത്താകമാനം മുസ്‌ലിം മതവിശ്വാസികൾക്ക് നിസ്കരിക്കാൻ ഇടവേളകൾ അനുവദിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് രാജ്യസഭയുടെ ഈ ഏകപക്ഷീയ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News