പുതിയ ജോലി നോക്കുകയാണോ ? ലുലു ഗ്രൂപ്പ് നിങ്ങളെ വിളിക്കുന്നു; ഈ രണ്ട് ജില്ലകളില്‍ നിരവധി അവസരം

ലുലു ഗ്രൂപ്പിന്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. ഉദ്യോഗാര്‍ഥികള്‍ക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം.

തസ്തിക

കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, സെക്യൂരിറ്റി ഗാര്‍ഡ്, ബുച്ചര്‍, ഫിഷ് മോങ്കര്‍, സൂപ്പര്‍വൈസര്‍, ഷെഫ്, ഡിസിഡിപി, ഹെല്‍പ്പര്‍, പാക്കര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

യോഗ്യത

ക്യാഷര്‍

പ്ലസ് ടു, ബി.കോം, പ്രവര്‍ത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. കാഷ്യര്‍ പോസ്റ്റില്‍
പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം.

സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍

പ്രായപരിധി 25 വയസ്. എസ് എസ് എല്‍ സി/എച്ച് എസ് സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.

Also Read :യുപിഐ പിൻ ഇടയ്ക്കിടെ മാറ്റാം; ചെയ്യേണ്ടത്

ബുച്ചര്‍/ഫിഷ് മോങ്കര്‍

ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തില്‍ വ്യക്തമായിട്ടില്ല.

സെക്യുരിറ്റി/ഗാര്‍ഡ് (മെയില്‍ & ഫീമെയില്‍)

സെക്യുരിറ്റി മേഖലയില്‍ 1 മുതല്‍ 7 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സൂപ്പര്‍വൈസര്‍

പ്രായപരിധി 25-35 വയസ്സ്. (ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോണ്‍ഫുഡ്, റോസ്റ്ററി, ഹൌസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മൊബൈല്‍, ഹെല്‍ത്ത് ആന്‍ ബ്യൂട്ടി, ടെക്സ്റ്റൈല്‍ പാദരക്ഷകള്‍. എന്നീ വിഭാഗങ്ങളിലാണ് സൂപ്പര്‍ വൈസര്‍മാരെ ആവശ്യമുള്ളത്.)
13 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

കമ്മിസ്/ഷെഫ് ഡി പാര്‍ട്ടി / ഡിസിഡിപി

സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറബിക്, മിഠായി, ബേക്കര്‍, ബ്രോസ്റ്റഡ് മേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍ഡ്വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, പേസ്ടി, ജ്യൂസ് മേക്കര്‍, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്പരാഗത ലഘുഭക്ഷണ നിര്‍മ്മാണം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ബി എച്ച് എം അല്ലെങ്കില്‍ പ്രസക്തമായ അനുഭവം ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.

ഹെല്‍പ്പര്‍/ പാക്കര്‍

ഫ്രഷേഴ്സിനും അപേക്ഷിക്കും. അതിന് അപ്പുറം മറ്റ് യോഗ്യതകള്‍ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 15-ാം തീയതി കൊട്ടിയം, ശ്രീനാരായണ പോളിടെക്നിക്കില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. സിവി, മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ കയ്യില്‍ കരുതണം. രാവിലെ 8.30 മുതല്‍ 4 മണി വരെയാണ് അഭിമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News